Friday, October 12, 2007

സി.വി.യുടെ ലോകം

ന്നൊക്കെ കുന്നംകുളം അക്കിക്കാവ്‌ റൂട്ടിലെ കദളീവനം എന്നു കൂടി പേരുണ്ടായിരുന്ന കമ്പിപ്പാലം സ്‌്‌റ്റോപ്പില്‍ ബസ്സിറങ്ങി കുറച്ച്‌ പുറകിലേക്ക്‌ നടന്നാല്‍ കൊങ്ങുണൂര്‍ പാടത്തെ കീറി മുറിച്ച്‌ വലിയൊരു നെടുവരമ്പ്‌ പടിഞ്ഞാറേക്ക്‌്‌ നീണ്ടുകിടക്കുന്നത്‌ കാണാം. ആ വരമ്പ്‌ ചെന്നു മുട്ടുന്നത്‌ ഒരു പടിപ്പുരക്ക്‌ മുന്‍പിലാണ്‌. ആ നെടുവരമ്പ്‌ പിന്നിട്ട്‌ പടിപ്പുര കയറി ചെറുതുരുത്തി വീട്ടിലെത്തിയ സന്ദര്‍ശകരില്‍ ഋൃത്വിക്ക്‌ ഘട്ടക്കും അരവിന്ദനും തുടങ്ങി കേസിന്റെ വിവരങ്ങള്‍ അറിയാനെത്തുന്ന കക്ഷികള്‍, രാഷ്ടീയ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാഹിത്യവിദ്യാര്‍ത്ഥികള്‍, സാംസ്‌ക്കാരികപ്രവര്‍ത്തകര്‍, അങ്ങിനെ ഒരുപാടുപേരുണ്ടായിരുന്നു. കാലത്തിന്റെ മാറ്റങ്ങളില്‍ ആ നെടുവരമ്പ്‌ മുറിഞ്ഞു പോകുകയും പുതിയ വഴികള്‍ രൂപം കൊള്ളുകയും ചെയ്‌തെങ്കിലും അവരെ കാത്ത്‌്‌ ഒരു മാറ്റവുമില്ലാതെ ആ പഴയ മാളിക വീടിന്റെ ഉമ്മറക്കോലായില്‍ സി.വി. ശ്രീരാമന്‍ എന്ന ബാലേട്ടന്‍ ഉണ്ടായിരുന്നു. ഇനിയിപ്പോള്‍ ഏറെ കാലത്ത്‌ിന്റെ സജീവതക്ക്‌ശേഷം ചെറുതുരുത്തി വീടിന്റെ കോലായ നിശബ്ദമാകുകയാണ്‌. വീട്ടില്‍ നിന്ന്‌ അയാള്‍ എന്ന കഥാകൃത്ത്‌ പടിയിറങ്ങി. പലപ്പോഴും പുറപ്പെട്ടു പോകുമായിരുന്ന ചെറുതും വലുതുമായ യാത്രകളുടെ ഇടവേളകളിലെ നിശബ്ദതയല്ല ഇത്‌്‌ എന്ന്‌ സി.വി.യുടെ തന്നെ ഭാഗമായിരുന്ന വീടും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
സി.വി.യുടെ സഹപാഠിയും ആദ്യകാലരാഷ്ടീയ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായിരുന്ന പെരുമ്പിലാവ്‌ കൂടല്ലൂര്‍ പി.കെ.എ .റഹീം മരിച്ച്‌ ഒരാഴ്‌ച്ചക്കകം സി.വി.യും അരങ്ങൊഴിഞ്ഞു. സി.വി. യുടെ മറ്റൊരു സുഹൃത്തും നാട്ടുകാനും സി.വി.യെപ്പോലെ തന്നെ കഥാകൃത്തും വക്കീലും ആയിരുന്ന അയ്‌പ്‌ പാറമേല്‍ നേരത്തെ തന്നെ രംഗം വിട്ട്‌ിരുന്നു. മദ്യപാനത്തിലും യൗവനത്തിന്റെ പല കൗതുകങ്ങളിലും ഒപ്പം നടന്ന അവര്‍ പക്ഷെ രാഷ്ടീയത്തില്‍ വ്യത്യസ്‌ത ചേരികളിലായിരുന്നു.
ആന്തമാന്‍ നിക്കോബാര്‍ ദ്വീപ്‌ സമൂഹങ്ങളില്‍ വലിയൊരു വിഭാഗം ബംഗാള്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ച്‌ ഒട്ടുചെടികളാക്കി മാറ്റിയ സി.വി.ക്ക്‌ മനുഷ്യാവസ്ഥ എന്നതിന്റെ ഉള്ള്‌ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ജീവിതത്തിന്റെ വ്യത്യസ്‌ത അനുഭവങ്ങളിലൂടെ കടന്നുപോയ സി.വി. തന്റെ ജീവിതം തുടങ്ങുന്നത്‌ ശ്രീലങ്കയിലെ ഒരു ബ്രിട്ടീഷ്‌ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ ശീലിപ്പിച്ച ബ്രിട്ടീഷ്‌ പാരമ്പര്യവും മര്യാദകളും പിന്‍തുടര്‍ന്നാണ്‌. പിന്നീട്‌ നാട്ടിെലത്തി പെരുന്വിലാവിലെ ടി. എം. എച്ച്‌ എസ്‌ സ്‌കൂളില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ സി. വി. ഇടതുപക്ഷ വിദ്യാര്‍ത്ഥിരാഷ്ടീയത്തില്‌ക്ക്‌ തിരിഞ്ഞിരുന്നു. പിന്നീടങ്ങോട്ട്‌ അടിയുറച്ച കമ്യൂണിറ്റ്‌ വിശ്വാസമാണ്‌ സി.വി.പുലര്‍ത്തിയിരുന്നത്‌. അവസാനകാലത്ത്‌ പല ഇടതുപക്ഷസാംസാക്കാരിക പ്രവര്‍ത്തകരും പാര്‍ട്ടി വിമര്‍ശകരായെങ്ങിലും സി.വി. തന്റെ വിശ്വാസത്തില്‍ ഉറച്ചു നിന്നു ഒരു സ്‌റ്റാലിനിസ്‌റ്റാകാതെ തന്നെ.................

Friday, September 28, 2007

തട്ടകത്തിന്റെ സ്വന്തം കഥകള്‍.

വരുന്നു........തട്ടകത്തിന്റെ സ്വന്തം കഥകള്‍.
ആദ്യം
സ്‌നേഹ ട്രാന്‍സ്‌പോര്‍ട്ട്‌
വേഗതയില്ലാത്ത, ചോരചിന്താത്ത നാടിന്റെ സ്‌നേഹവാഹനമായിരുന്ന ആദ്യകാല വണ്ടിയെ പറ്റി
റഫീക്ക്‌ അഹമ്മദന്റെ ഒരു ഓര്‍മ്മ.......
ദേശം
സി. വി. ശ്രീരാമന്റെ ഓര്‍മ്മ
കണ്ണാന്തളിപ്പൂക്കളുടെ കാലം
അകതിയൂരിനെക്കുറിച്ച്‌ മാധവന്‍ അയ്യപ്പത്ത്‌
കാത്തിരിക്കുക.............

Thursday, September 6, 2007

Nalekkuvendi oru vayalenkilum bakkiyavatte



Eee thodikal,
padagal,
pachapulparappukal,
evide poi maranju ithellam.
ormakal nettilenkilum nilanirthunna kalapanika kirukkanmarkkuvendi.
netil ninnum paratthiyedutha oru photo.

Wednesday, September 5, 2007


nilavu oru swpnamanu. ormayanu. anubhavamanu. njagal kure per ella varshavum mudagathe nilavatth othu cherum. katha paranju kavitha cholli.
nilavinte ormakalkkum anubhavagalkkum vendiyanu ee blog. post cheyyuka.

Thursday, March 1, 2007

നിലാവുകൂട്ടം 2007

മാര്‍ച്ച്‌ 3 ശനിയാഴ്ച്ച
കലശമല, അകതിയൂര്‍,
കുന്നംകുളം, ത്രിശ്ശൂര്‍


കൂടുതല്‍ വിവരങ്ങള്‍ക്ക്‌പ്രമോദ്‌: 9447674375